കോട്ടയം: കോട്ടയം നഗരസഭ മാലിന്യ സംസ്കരണം ഹരിത കർമ്മസേന യൂസർഫീ കാർഡ് മാലിന്യ സംസ്കരണ കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 രണ്ടുമണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ബഹു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കൗൺസിലർമാരായ സാബു മാത്യു, ജിഷ ജോഷി, എം പി സന്തോഷ് കുമാർ, എം എസ് വേണു കുട്ടൻ, കെ യു രഘു, മുൻസിപ്പൽ സെക്രട്ടറി ബി അനിൽകുമാർ എന്നിവർ ആശംസ അറിയിച്ചു. കൗൺസിലർമാരായ സരസമ്മാൾ, ടി.എൻ മനോജ്, ദീപ മോൾ, ലിസി കുര്യൻ, ധന്യ ഗിരീഷ്, ഷീല സതീഷ്, ഷൈനി, പി ഡി സുരേഷ്, അജിത്ത് പൂഴിത്തറ, ഷീന ബിനു, എൻ എൻ വിനോദ്, ജോസ് പള്ളിക്കുന്നേൽ, ബിജുകുമാർ എന്നിവർ പങ്കെടുത്തു.