കോട്ടയം :വിഷയാവതരണ സമയത്തിന് ദൈർഘ്യമേറിയതിനെ ചൊല്ലി കോട്ടയം നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം
യോഗം അവസാനിപ്പിച്ച് പുറത്തേക്കിറങ്ങിയ ചെയർപേഴ്സണെ തടയുന്നതിനിടെ വൈസ് ചെയർമാൻ ബി.ഗോപകുമാറിനെ തള്ളിയിട്ട് പ്രതിപക്ഷ വനിതാ കൗൺസിലർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതുപക്ഷ കൗൺസിലർ ജിബി ജോൺ കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗൺസിൽ യോഗ
ചർച്ചയ്ക്കിടെ സംസാര
സമയം ഏറുന്നുത് മറ്റ് കൗൺസിലർമാർക്ക് വിഷയാവതരണം സമയത്തെ ബാധിക്കുമെന്ന് ബിജെപി കൗൺസിലർ വിനു ആർ.മോഹൻ ചൂണ്ടിക്കാണിച്ചു.
ഇതിനെ പിന്തുണച്ച് വൈസ് ചെയർമാൻ ബി.ഗോപകുമാർ, അഡ്വ. ടോം കോര, ഡോ. പി ആർ സോന തുടങ്ങിയ യുഡിഎഫ് കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗം ബഹളമയമാകുകയായിരുന്നു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്ത്യൻ്റെ ഡയസ് വളഞ്ഞ് കൗൺസിലർമാർ ചേരിതിരിഞ്ഞായിരുന്നു വാഗ്വാദം.
അടിയന്തര പ്രാധാന്യമുള്ള വിഷയം സമയമെടുത്ത് ചർച്ച ചെയ്യുന്നതിന് വിശദീകരണം ഏറെ ആവശ്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു.
എന്നാൽ അജണ്ടയിലെ വിഷയം പറയുന്നതിന് തടസമില്ലെന്നും വിഷയത്തിൽ നിന്ന് വ്യതിചലിച്ച് സംസാരസമയം നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല എന്ന് യു ഡി എഫ്, ബിജെപി അംഗങ്ങളും ചൂണ്ടിക്കാട്ടി.
തുടർന്ന് ചെയർപേഴ്സണിൻ്റെ ഡയസിന് ചുറ്റും
വട്ടം കൂടിയെത്തി ബഹളം കൂട്ടുകയായിരുന്നു.
ഇതിനിടെ മുനിസിപ്പൽ ആക്ട് പ്രകാരം ഒരംഗത്തിന് 4 മിനിറ്റാണ് കൗൺസിൽ യോഗത്തിൽ സംസാരിക്കാൻ അവസരം ഉള്ളതെന്ന്
വൈസ് ചെയർമാൻ ബി.ഗോപകുമാർ, കേരള മുൻസിപ്പാലിറ്റി നിയമങ്ങളും, ചട്ടങ്ങളും പുസ്തകം രേഖാമൂലം കൊണ്ടുവന്ന് കാണിച്ചതിനെ തുടർന്ന് യോഗം ആകെ അലങ്കോലപ്പെട്ടു.
ഇതിനിടയിൽ ചെയർപേഴ്സണും, വൈസ് ചെയർമാനും, യുഡിഫ് കൗൺസിലർമാരും പുറത്തേക്കിറങ്ങിയത് പ്രതിപക്ഷം തടഞ്ഞു.
ബിൻസി സെബാസ്ത്യനെ തടഞ്ഞത് പ്രതിരോധിക്കുന്നതിനിടെയാണ് വൈസ് ചെയർമാൻ ബി.ഗോപകുമാറിനെ പ്രതിപക്ഷ വനിതാ കൗൺസിലർ ശക്തമായി തള്ളിമാറ്റിയതോടെ നിലത്ത് അടിച്ച് വീണത്. ചെയർപേഴ്സണെയും പുറത്തേക്ക് കടക്കാതിരിക്കാൻ പ്രതിപക്ഷ കൗൺസിലർമാർ ശക്തമായി പിടിച്ചു തള്ളി.
ഇവരുടെ പ്രതിരോധ വലയം ഭേദിച്ചാണ് യുഡിഎഫ് അംഗങ്ങൾ ബിൻസി സെബാസ്ത്യനെ പുറത്തേക്ക് എത്തിച്ചത്.
തുടർന്ന് പ്രതിപക്ഷ ആവശ്യ പ്രകാരം യോഗം പ്രതിപക്ഷ കൗൺസിലർ ജോസ് പള്ളിക്കുന്നേലിൻ്റെ അധ്യക്ഷതയിൽ തുടർന്നതും നഗരസഭാ കൗൺസിൽ നടപടികളെ നാടകീയമാക്കി.