ദക്ഷിണ വ്യോമസേനാ മേധാവിയായി കോട്ടയം സ്വദേശി എയർ മാർഷൽ ബി മണികണ്ഠൻ ചുമതലയേറ്റു

കൊച്ചി :ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഹൃദ്യമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

Advertisements

കോട്ടയം സ്വദേശിയായ എയർ മാർഷൽ മണികണ്ഠൻ, കഴക്കൂട്ടം സൈനിക് സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവവിദ്യാർത്ഥിയാണ്. 1986 ജൂൺ 07-ന് ഭാരതീയ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് എയർക്രാഫ്റ്റുകളിലുമായി 5400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. കൂടാതെ മികച്ച ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും യോഗ്യത നേടിയ ഫ്ലയിംഗ് പരിശീലകനുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എയർ മാർഷൽ നാഷണൽ ഡിഫൻസ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും (TACDE) പ്രബോധന കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മുൻനിര ഹെലികോപ്റ്റർ യൂണിറ്റിന്റെയും രണ്ട് പ്രീമിയർ വ്യോമസേനാ കേന്ദ്രത്തിൻ്റെയും ചുമതല വഹിച്ചിട്ടുണ്ട്.

മെയിന്റനൻസ് കമാൻഡ് ആസ്ഥാനത്തെ സീനിയർ എയർ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (SAASO), അന്താരാഷ്‌ട്ര പ്രതിരോധ സഹകരണത്തിന്റെ ഉത്തരവാദിത്തമുള്ള ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സർവീസസ് എന്നിവയുടെ നിയമനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, സെക്കന്തരാബാദ് കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റിൽ നിന്ന് എംഎംഎസും ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്ന് എംഫിലും നേടിയിട്ടുണ്ട്.

നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്, അദ്ദേഹം ഈസ്റ്റേൺ എയർ കമാൻഡിലെ എയർ ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്നു.

വിശിഷ്ട സേവനത്തിന്
എയർമാർഷലിന് രാഷ്ട്രപതിയുടെ അതിവിശിഷ്‌ട് സേവാ മെഡൽ, വായുസേനാ മെഡൽ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Hot Topics

Related Articles