നീറ്റ് നെടുംകുന്നം ശുചിത്വ ശില്പശാല ഉദ്ഘാടനം നടത്തി

നെടുംകുന്നം: ഉറവിട ജൈവ മാലിന്യ സംസ്ക്കരണ മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് കണ്ടു മനസിലാക്കി ഉപയോഗപ്പെടുത്തുന്നതിനായി നെടുംകുന്നം ഗ്രാമ പഞ്ചായത്ത് ” നീറ്റ് നെടുംകുന്നം ” ഏകദിന ശില്പശാലയും ഉറവിട മാലിന്യ സംസ്ക്കരണ ഉപാധികളുടെ  പ്രദർശനവും നടത്തി. ശാല്പശാലയിൽ മാലിന്യ സംസ്ക്കരണത്തിലെ പൊതുജനപങ്കാളിത്ത്വം, ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ പ്രാധാന്യവും വിവിധ ഉപാധികളും , സംഭരണ സാധ്യതകളും ബദൽ ഉത്പന്നങ്ങൾ, നിയമ അവബോധം, ശീലവത്ക്കരണം, ഹരിത കർമ്മസേനയുടെ പ്രസക്തിയും പ്രാധാന്യവും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. പഞ്ചായത്തിൽ നൂറ് ശതമാനം യൂസർ ഫീ കളക്റ്റ് ചെയ്യ്ത ഹരിത കർമ്മസേനയ്ക്ക് ആദരവ് നല്കി.

Advertisements

നീറ്റ് നെടുംകുന്നം 2023 ശില്പശാലയുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  ബീന സി ജെ അധ്യക്ഷത വഹിച്ചു. എൽഎസ്ജി ഡി ജോ. ഡയറക്ടർ ബിനു ജോൺ , ശുചിത്വ മിഷൻ എഡിസി ബെവിൻ ജോൺ വർഗീസ്, സോഷിയോ എക്കണോമിക് ജോ. ഡയറക്ടർ ലിസി പോൾ , ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് ,വൈസ് പ്രസിഡന്റ് രവി വി സോമൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്തംഗം ലത ഉണ്ണികൃഷ്ണൻ , സെക്രട്ടറി സജിത്ത് ടി, പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രവീന്ദ്രൻ , മേഴ്സി റെൻ , വി എം ഗോപകുമാർ , ജോ ജോസഫ് , കെ എൻ ശശീന്ദ്രൻ , ബീന വർഗീസ്, ശ്രീജ മനു, പ്രിയ ശ്രീരാജ് , ഹരിത സഹായ സ്ഥാപന കോഡിനേറ്റർ മനോജ് മാധവൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അർച്ചന അനൂപ്, അസ്സി. സെക്രട്ടറി അഭിലാഷ് പി എം, ആർജിഎസ്എ കോർഡിനേറ്റർ കണ്ണൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles