ഒരു കാലത്ത് രഞ്ജി ട്രോഫിക്ക് വരെ വേദിയായിരുന്നു; ഇപ്പോൾ കാട് കയറി നശിച്ച് കോട്ടയം നെഹ്‌റു സ്റ്റേഡിയം

കോട്ടയം: കോട്ടയം നെഹ്റു സ്റ്റേഡിയം സംരക്ഷിക്കപ്പെടാതെ കാട് കയറി നശിക്കുന്നു. മഴക്കാലം കൂടി ആയതോടെ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞ് കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. പല തവണ സ്റ്റേഡിയം നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും നടന്നിട്ടില്ല. ഒരുകാലത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വരെ വേദിയായ സ്റ്റേഡിയമാണിപ്പോള്‍ ക്രിക്കറ്റ് പോയിട്ട് ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായത്.

Advertisements

എങ്ങാനും നടക്കാമെന്ന് വച്ചാല്‍ ഇഴജന്തുക്കളെ പേടിക്കണം. അത്രക്ക് പരിതാപകരമാണ് നെഹ്റു സ്റ്റേഡിയത്തിന്‍റെ അവസ്ഥ. നിരവധി കായിക താരങ്ങളാണ് സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കാരണം പരിശീലനം ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ദിവസേന വ്യായാമം ചെയ്യാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും മൈതാനത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റേഡിയം. പക്ഷെ സ്റ്റേഡിയം നവീകരിക്കാനുളള പണം ഇല്ലെന്നാണ് നഗരസഭ പറയുന്നത്. പലതവണ നഗരസഭ ഭരണസമിതി കായിക വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ നാളിതുവരെ സ‍ർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നാണ് വിശദീകരണം.

Hot Topics

Related Articles