തലയോലപ്പറമ്പ്: ഇറച്ചിമാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ നിക്ഷേപിച്ചതിനെ തുടർന്ന്ദുർഗ്ഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലായി.
വൈക്കം തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ സ്കൂൾ, തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം എന്നിവയ്ക്ക് മുൻവശത്ത് പ്രധാന റോഡിലാണ് കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ ചാക്കുകെട്ടുകളിലാക്കി ഇറച്ചിമാലിന്യങ്ങൾ കൊണ്ട് വന്ന് തളളിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈസ്റ്റർ ആഘോഷങ്ങൾക്കായി വെട്ടിയ മൃഗങ്ങളുടെ ഇറച്ചിയുടെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ അലക്ഷ്യമായി തള്ളിയത്.ജനവാസകേന്ദ്രങ്ങളിൽ നിക്ഷേപിച്ച മാലിന്യങ്ങളിൽ നിന്നും ദുർഗ്ഗന്ധം വമിച്ചതോടെ രാവിലെ മുതൽ ഇത് വഴി കടന്ന് പോകാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഉണ്ടായത്.
തുടർന്ന് പഞ്ചായത്ത് ശുചീകരണ തൊഴിലാളികളായ കൊച്ചു കുഞ്ഞ്, മോഹനൻ എന്നിവർ എത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കിയതോടെയാണ് ദുർഗ്ഗന്ധത്തിന് പരിഹാരമായത്.