കോട്ടയം : കോട്ടയം പാമ്പാടിയിൽ കാറിൽ മദ്യപിച്ചെത്തിയ സംഘം ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി കുരോപ്പട റൂട്ടിൽ വൈകിട്ട് 11. 30 ഓടെയായിരുന്നു സംഭവം . മദ്യപിച്ച് ബോധമില്ലാതെ ഒമിനി വാനിൽ എത്തിയ സംഘം റോഡരുകിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. പാമ്പാടി ചെന്നാമറ്റത്തെ മാർ ഏലിയാസ് ക്രഷർ യൂണിറ്റ് മുതലാളി വരുണിൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ആക്രമം നടത്തിയത്.
മദ്യപിച്ച് ബോധമില്ലാതെ എത്തിയ ഇവർ വഴിയരുകിലെ പോസ്റ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആളുകളും ചേർന്ന് വാഹനത്തിൻ്റെ മുൻവശം തകർത്ത് ഇരുവരേയും പുറത്തെത്തിക്കുകയായിരുന്നു. ഇരുവരും മദ്യ ലഹരിയിൽ ബോധം കെട്ട അവസ്ഥയിലായിരുന്നു എന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ പറഞ്ഞു. മാർ ഏലിയാസ് ഉടമ വരുണും സുഹൃത്തുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.