കോട്ടയം : കാഴ്ച പരിമിതിയുള്ള കുട്ടികൾക്കുള്ള സർക്കാർ ഹൈസ്കൂളായ ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ 10-ാം ക്ലാസ് വരെയാണ് പ്രവേശനം. ജൂൺ 30 വരെ പ്രവേശനം നേടാം. അഞ്ചു മുതൽ 10 വയസുവരെയുള്ളവർക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്കൂളുകളിൽ പഠിക്കുന്ന 40 ശതമാനത്തിനു മുകളിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് ടി.സിയുടെ അടിസ്ഥാനത്തിൽ അതതുക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. ഭക്ഷണം, വൈദ്യസഹായം, യൂണിഫോം എന്നിവ സൗജന്യം. സംഗീതം, ഉപകരണ സംഗീതം, പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ , കൈത്തൊഴിൽ, ബ്രെയ്ൽ,മൊബിലിറ്റി ഓറിയന്റേഷൻ, ഡെയ്ലി ലിവിംഗ് സ്കിൽസ് തുടങ്ങിയവയിൽ പരിശീലനം നൽകും. പത്താം ക്ലാസിനുശേഷം താമസിച്ചുകൊണ്ടുള്ള ഹയർ സെക്കൻഡറി പഠനത്തിനും സൗകര്യമുണ്ടായിരിക്കും. ഫോൺ: 9400774299,9544118933, വിലാസം: ഹെഡ്മാസ്റ്റർ, സർക്കാർ അന്ധവിദ്യാലയം, ഒളശ്ശ പി.ഒ., കോട്ടയം -686014