കോട്ടയം: രാമവർമ്മ യൂണിയൻ ക്ലബ് നേതൃത്വം നൽകുന്ന സ്പീഡ് ബോട്ട് റാലി -2024 കുമരകത്ത് വേമ്പനാട്ടു കായലിൻ്റെ തീരത്തെ രാമവർമ വാട്ടർ സ്പോർട്സ് കോപ്ലസിനോടനുബന്ധിച്ച് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂർണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. അഞ്ച് കാറ്റഗറികളിലായി 50-ലധികം ബോട്ടുകൾ റാലിയിൽ മത്സരിക്കും.
40 എച്ച്പി, 60 എച്ച്പി, 100 എച്ച്പി, 120 എച്ച്പി, 250 എച്ച്പി എന്നിങ്ങനെ എഞ്ചിൻ ക്ഷമതയുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച സ്പീഡ് ബോട്ടുകളാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്.ഞായർ രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ- പോർട്ട് വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. വിശിഷ്ടാതിഥിയായി കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരങ്ങളെ തുടർന്ന് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനവിതരണം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. 1881-ൽ ദിവാൻ പേഷ്കർ ടി. രാമറാവു സ്ഥാപിച്ച രാമവർമ്മ യൂണിയൻ ക്ലബ്ബിന് സാമൂഹിക ഇടപെടലുകൾ വളർത്തുന്നതിനും ശാരീരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നമായ ചരിത്രമുണ്ട്. അതിൻ്റെ തുടക്കം മുതൽ, ക്ലബ് ശ്രദ്ധേയമായി വളർന്നു. 1993-ൽ, കുമരകത്ത് രാമവർമ്മ യൂണിയൻ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. ഇത് ക്ലബ്ബിൻ്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി.
ടെന്നീസ് കോർട്ട്, ബില്യാർഡ്സ്, ജിം, സ്പോർട്സ് ലോഞ്ച്,ബാഡ്മിൻ്റൺ കോർട്ടുകൾ, റെസ്റ്റോറൻ്റും ബാറും കാർഡ് റൂം എന്നീ സൗകര്യങ്ങൾ ക്ലബ്ബിലുണ്ട്. വാർത്താ സമ്മേളനത്തിൽ – രാമവർമ്മ യൂണിയൻ ക്ലബ്ബ് സെക്രട്ടറി പി.സി മാത്യു, വൈസ് പ്രസിഡന്റ് റോൺ ഏബ്രഹാം, കോർഡിനേറ്റർ മാരായ അനി അഞ്ചേരിൽ, ശ്രീഗുണൻ വരദരാജ് എന്നിവർ പങ്കെടുത്തു.