അമിത പ്രകാശം ആപത്ത് : വാഹനത്തിന് എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം കുറ്റകരം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

കോട്ടയം : രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം എൽഇഡി ലാംബുകളും ഇസിഎച് ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

Advertisements

ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് എൽഇഡി അല്ലെങ്കിൽ എച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഇഡി,എച്ഐഡി ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകൾക്ക് 5000 രൂപ പിഴ ഈടാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.