കോട്ടയം : കാഞ്ഞിരിപ്പള്ളിയില്‍ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് തൊടുപുഴയില്‍ നിന്ന്.ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീട്ടുകാരോട് പിണങ്ങി പോയതെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി എങ്ങനെ തൊടുപുഴ വരെ യാത്ര ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളില്‍ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ പരാതിപ്പെടാത്തതിലുള്പ്പടെ ദുരൂഹത നിഴലിക്കുകയാണ്. ഇന്ന് രാവിലെ 10 മുതലായിരുന്നു കുട്ടിയെ കാഞ്ഞിരിപ്പള്ളിയിലെ സ്കൂളിന് സമീപം കാണാതായത്. തുടര്‍ന്ന് പോലീസ് ജില്ലയില്‍ തിരച്ചില്‍ ശക്തമാക്കിയെങ്കിലും കുട്ടിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് കുട്ടിയെ തൊടുപുഴയില്‍ നിന്നും കണ്ടെത്തുന്നത്. സംഭവത്തില്‍ നിലവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഷയത്തില്‍ ദുരൂഹത തുടരുകയാണെന്ന് പോലീസ് പറഞ്ഞു.