കോട്ടയം ലൂർദ് ഫെറോന പള്ളി വികാരി റെവ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിലിന്റെ നേതൃത്വത്തിൽ പള്ളിയിലെ മുതിർന്ന പൗരന്മാരുടെ സംഘം,താഴത്തങ്ങാടി ജുമുഅ മസ്ജിദ് സന്ദർശിച്ചു

കോട്ടയം : കോട്ടയം ലൂർദ് ഫെറോന പള്ളി വികാരി റെവ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിലിന്റെ നേതൃത്വത്തിൽ പള്ളിയിലെ മുതിർന്ന പൗരന്മാരുടെ സംഘം, താഴത്തങ്ങാടി ജുമുഅ മസ്ജിദ് സന്ദർശിച്ചു.മസ്ജിദ് പരിപാലന സമിതി ഭാരവാഹികളായ നാസർ കളരിക്കൽ,അഷ്‌റഫ്‌ ചാത്തൻകോട്, ഈസക്കുട്ടി മാളിയേക്കൽ പുത്തൻപുര എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.പശ്ചിമേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള കോട്ടയം ലൂർദ് ഫെറോന പള്ളി വികാരി റെവ. ഡോ.ഫിലിപ്പ് നെൽപുരപറമ്പിലിന്റെ മഹനീയ സാന്നിധ്യം എടുത്തു പറയേണ്ടതാണ്, കൂടാതെ വിശുദ്ധ ഗ്രന്ഥങ്ങളായ രാമായണം, ബൈബിൾ, ഖുർആൻ വായനയും, പഠനവും സംബന്ധിച്ച്‌ ‘പവിത്ര വായനകൾ’ എന്ന പേരിൽ വയനാദിനങ്ങളും അദ്ദേഹം നടത്തി വരുന്നു.മതങ്ങളും,ഈശ്വര വിശ്വാസവും അവഗണിക്കപ്പെടണം എന്നുള്ള യുക്തിവാദം ഒരു വശത്തും, മത സ്പർദ്ധയിലൂടെ മനുഷ്യനെ തമ്മിലടിപ്പിക്കുന്നവർ മറുവശത്തുമുള്ള ഇക്കാലത്ത് പുരോഹിതരും, ആരാധനാലായ ഭാരവാഹികളും നേതൃത്വം നൽകുന്ന ഇത്തരം പരസ്പര കൂടിക്കാഴ്ചകളിലൂടെയും, ചേരലുകളിലൂടെയും, മനുഷ്യർ തമ്മിലുള്ള സൗഹർദ്ധവും,മാനവിക മൂല്യങ്ങളും എന്നും ഉയർന്നു തന്നെ നിൽക്കും എന്നുള്ള സന്ദേശം നൽകുന്നു.കോട്ടയം വലിയപള്ളി, കോട്ടയം ചെറിയപള്ളി എന്നിവടങ്ങളിലും സംഘം സന്ദർശനം നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.