കോട്ടയം : ലഹരിക്കെതിരെ മാതൃരോഷാഗ്നി കോട്ടയത്ത് മഹിള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ലോകവനിതാ ദിനത്തിൽ ലഹരിമാഫിയക്കെതിരെ ,യുവതലമുറയെ കാർന്നു തിന്നുന്ന ഈ മഹാവിപത്ത് ഉന്മൂലനം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. എസ്സ്-എസ്റ്റി അസോസിയേഷ൯ സംസ്ഥാന പ്രസിഡന്റ് ശോഭന ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് കലാരവികുമാർ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ജനാർദ്ദനൻ,ജില്ല ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം, മഹിള ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ ഖജാൻജി ശ്രീരേഖ വി ഡി,സെക്രട്ടറി അഡ്വ: രമാദേവി തുടങ്ങിയവർ സംസാരിച്ചു.
Advertisements