കോട്ടയം : ടിഡിഎഫ് കോട്ടയം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ ധർണ നടത്തി.മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തൊഴിലാളികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക,ശമ്പളം കൃത്യമായി നൽകുക, ഡി എ കുടിശ്ശിക അനുവദിക്കുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ അനുവദിക്കുക, പി എസ് സി വഴി പുതിയ നിയമനങ്ങൾ നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സക്കീർ ചങ്ങമ്പള്ളി ഉദ്ഘാടനം നടത്തിയ സമ്മേളനത്തിൽ ആർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.കെ.സ് ജയരാജ്,പി.എസ്.സിജി ബിജു കുര്യാക്കോസ്,ആർ പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു
Advertisements