മണിമല : വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ.മണിമലയിലാണ് വിചിത്ര സംഭവം പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂർ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ പിഴ. പ്ളാസ്റ്റിക്ക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് മണിമല പോലീസ് സ്റ്റേഷനും വെള്ളാവൂർ വില്ലേജ് ഓഫീസിനും 5000 രൂപ വീതം ഫൈൻ കിട്ടിയത് .സ്ഥാപന മേധാവികളായ മണിമല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും വില്ലേജ് ഓഫീസറും 5000 രൂപ വീതം ഫൈൻ ചുമത്തി.
മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ട് കോട്ടയം പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഇൻസ്പെക്ഷൻസ്ക്വാഡ് കഴിഞ്ഞ ദിവസം മണിമലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുംനടത്തിയ ആകസ്മിക പരിശോധനയിൽ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിൻ്റെ പേരിൽ സ്ഥാപന മേധാവികളായ മണിമല പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും വില്ലേജ് ഓഫീസർക്കും 5000 രൂപ വീതം ഫൈൻ ചുമത്തിയത്.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചതിൻ്റെ പേരിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കും 5000 രൂപ വീതം ഫൈൻ ചുമത്തി. 13 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 5 കിലോയിലേറെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തപ്പെടുമെന്നും പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നിയമലംഘനം സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 9496044730 എന്ന വാട്ട്സ് ആപ് നമ്പറിൽ വെള്ളാവൂർ പഞ്ചായത്തിനെ അറിയിക്കാവുന്നതാണെന്നും അസിസ്റ്റൻ്റ് സെക്രട്ടറി അറിയിച്ചുആകസ്മിക പരിശോധനയ്ക്ക് നോഡൽ ഓഫീസറും ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയുമായ വിനോദ് കമാർ നേതൃത്വം നൽകി.സീനിയർക്ലർക്ക് രാജശേഖരൻ.പ്രമോദ് .അനിൽകുമാർ എ.സി എന്നിവരും ഇൻസ്പെക്ഷൻ ടീമിൽ അംഗങ്ങളായിരുന്നു.