കോട്ടയം : കുട്ടികളെയും അധ്യാപകരെയും ഭീതിയിലാക്കിയ കോട്ടയം കാരാപ്പുഴ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പെരുന്തേനീച്ചക്കൂട് ഇന്നലെ രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മാറ്റി. പുതിയ ബ്ലോക്കിന്റെ മൂന്നാം നിലയിലെ ഭിത്തിയിൽ ആണ് പെരുന്തേനീച്ച കഴിഞ്ഞ ദിവസങ്ങളിൽ കൂട് കൂട്ടിയിരുന്നത്. തേനീച്ചകൾ കാരണം കയിഞ്ഞ രണ്ട് ദിവസം സ്കൂളിന് അവധി നൽകിയിരിന്നു. നേരത്തെ സ്കൂൾ അധികൃതർ മറ്റൊരാളെ കൂടു നീക്കം ചെയ്യാൻ എത്തിച്ചെങ്കിലും പൂർണമായും നീക്കാനായില്ലായിരുന്നു.
തുടർന്ന് വനം വകുപ്പെത്തി ഇന്നലെ രാത്രി എട്ടരയോടെ തേനീച്ചക്കൂട് പൂർണമായും നീക്കിയത്.വീണ്ടും തേനീച്ചകൾ കൂടുകൂട്ടാതിരിക്കാൻ വേണ്ടി സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്തു.ഏറെ അപകടകാരികളായ വിഭാഗത്തിൽപ്പെട്ട തേനീച്ചകൾ ആണ് ഇവിടെ കഴിഞ്ഞ മൂന്ന് ദിവസമായി കൂട് കൂട്ടിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സ്കൂളിലെ പുതിയ ബ്ലോഗിന്റെ മൂന്നാം നിലയിൽ തേനീച്ചക്കൂട് കണ്ടെത്തിയത്.തേനീച്ചക്കൂട് മാറ്റുന്നതിനായി വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും സ്വകാര്യ വ്യക്തികളെ ആശ്രയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.ഇതേ തുടർന്ന് പൂഞ്ഞാറിൽ നിന്നും ആളെ വരുത്തി തേനീച്ചക്കൂട് മാറ്റിയെങ്കിലും ഒരു ഭാഗം അവശേഷിച്ചിരുന്നു. ഇന്നലെ കെട്ടിടത്തിലെ മറ്റൊരു ഭാഗത്ത് വീണ്ടും തേനീച്ചകൾ കൂടുണ്ടാക്കുകയായിരുന്നു. ഇതോടെ വീണ്ടും വിവരം അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി തേനീച്ചക്കൂട് രാത്രിയോട് നീക്കം ചെയ്തത്.