നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന : ഓൾ കേരളാ കേറ്റേഴ്‌സ് അസോസിയേഷൻ സമരത്തിലേക്ക്

കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി തുടരുകയും, വൈദ്യുതി, പാചകവാതകം മുതലായവ ഒഴിവാക്കാൻ കഴിയാത്ത വസ്‌തുക്കൾക്ക്, ഉയർന്ന വില നിലനിൽക്കുകയും ചെയ്യുന്നതുകൊണ്ട് ഭക്ഷണ വിതരണ രംഗത്ത് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകൾ താങ്ങാവുന്നതിലും അപ്പുറമാണ്. പച്ചക്കറി – പലചരക്ക് – മത്സ്യം-മാംസം മുതലായ സാധനങ്ങൾക്ക് അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് ഈ രംഗത്ത് പ്രവൃത്തിക്കുന്ന സംരഭകരേയും തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ ഇവ നിയന്ത്രണ വിധേയമാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുന്നില്ല.നികുതിയിനത്തിൽ സർക്കാരിലേക്ക് കാര്യമായ വിഹിതം നൽകുകയും തൊഴിൽ മേഖലയിൽ ലക്ഷകണക്കിന് അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി സംരംഭകർ നമ്മുടെ നാട്ടിൽ പ്രവൃത്തിക്കുന്നുണ്ട്.

Advertisements

വിലക്കയറ്റവും മാലിന്യസംസ്‌കരണവും അടക്കം നിരവധി പ്രശ്‌നങ്ങൾ ഈ രംഗത്ത് പ്രവൃത്തിക്കുന്നവർ നേരിടുകയാണ്.ഈ പ്രശ്ന‌ങ്ങൾ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നിരവധി ശ്രമങ്ങൾ AKCA യുടെ നേതൃത്വത്തിൽ മുമ്പ് നടന്നിട്ടുണ്ട്. സംരംഭങ്ങളുടേയും – തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഇവരുടെ പ്രതിനിധികളേയും സർക്കാർ പ്രതിനിധികളേയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് സമഗ്രമായ ഒരു പദ്ധതി ഈ കാര്യത്തിൽ നടപ്പാക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഓൾ കേരള കേറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ 2024 ജൂലൈ മാസം 30-ാം തീയതി കേരളത്തിലെ 14 ജില്ലാ ഭരണ സിരാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും സംഘടിപ്പിക്കുകയാണ്.

Hot Topics

Related Articles