കാഞ്ഞിരപ്പള്ളി : കാലഘട്ടത്തിന്റെ ഗതി മനസ്സിലാക്കി വിജയം നേടാൻ മാറ്റത്തിന്റെയും, നൂതന ആശയങ്ങളുടേയും വക്താക്കളായി വിദ്യാർഥികളും മാറണമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.പൂഞ്ഞാർ നിയോജ മണ്ഡലത്തിലെ ഹൈസ് സ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ നൈപുണ്യ ശേഷി വികസനത്തിനായി നടത്തിവരുന്ന ഫ്യൂച്ചർ സ്റ്റാർ എഡ്യംക്കേഷൻ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ അധ്യാപക വിദ്യാർത്ഥി സംഗമം കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.പ്രൊജക്ട് ഡയറക്ടർ ഡോ.ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ രാകേഷ് ഇ.റ്റി കെ.എ എസ് മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് ജോസഫ് പരിശീലന ക്ളാസ് നയിച്ചു.സെൻ്റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ.സിമോൻ തോമസ്, ബർസാർ ഡോ മനോജ് പാലക്കുടി,പ്രൊജക്ട് സെക്രട്ടറി സുജ എം.ജി, എലിസബത്ത് തോമസ് ഐക്കര, ഡോമിനിക് കല്ലാടൻ, പ്രിയ ബേബി, പി.പി എം.നൗഷാദ്, ശ്രീജിത് സി.എസ്, സൂനിൽ കെ.എസ്,പ്രിജു പി.ആർ,, ദേവസ്യാച്ചൻ പുളിക്കൽ, നിയാസ് എം.എച്ച്, പി.എ ഇബ്രാഹിം കുട്ടി, മാർട്ടിൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.മെന്റർ ടീച്ചേഴ്സ്,വിദ്യാർഥികൾ ഉൾപ്പടെ 400 ഓളം പേർ പങ്കെടുത്തു. പൂഞ്ഞാർ മണ്ഡലത്തിലെ മുഴുവൻ എ പ്ലസ് വിദ്യാർഥികളേയും, സ്കൂളുകളേയും ആദരിച്ച പ്രതിഭാ പുരസ്കാര സംഗമം ഈ വർഷം നടത്തിയിരുന്നു. പഠന പര്യടന യാത്രകൾ, സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ്സുകൾ, ആപ്പ്റ്റിറ്റ്യൂട് ടെസ്റ്റുകൾ, കലാ, സാഹിത്യ മൽത്സരങ്ങൾ, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പദ്ധതികളാണ് ഫ്യൂച്ചർ സ്റ്റാർ പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നത്.