കോട്ടയം : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി. ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുമായി ചേർന്ന് കിടങ്ങൂർ, അയർക്കുന്നം സ്പെഷ്യൽ കെയർ സെൻറർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആയി സൗജന്യ മെഡിക്കൽ ക്യാമ്പ് ജി ബി.എൽ. പി.എസ് കിടങ്ങൂർ സംഘടിപ്പിച്ചു.ജില്ലാ ഹോമിയോ ആശുപത്രിയുടെ സദ്ഗമയ പ്രോജക്ടിൻ്റെ ഭാഗമായി ആണ് ക്യാമ്പ്. കുട്ടികളിൽ ഉണ്ടാകുന്ന പഠന സ്വഭാവ വൈകല്യങ്ങൾക്കും ആവശ്യമായ കൗൺസിലിങ്ങും ചികിത്സയും ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നതാണ്. അൻപതോളം വരുന്ന കുട്ടികൾക്ക് ക്യാമ്പിൻ്റെ ഭാഗമായി കൗൺസിലിങ്ങും ചികിത്സയും ലഭിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഡി.പി.ഒ. ബിനു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബി.പി.സി രതീഷ് ജെ. ബാബു, സദ്ഗമയ പ്രോജക്ട് കൺവീനർ ഡോ. വസുദ എസ്,മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ആലീസ് ജോൺ,ഹെഡ്മിസ്ട്രസ്സ് മാരായ ഷീന വി.സി, സബിത. എസ്, ട്രെയിനർ അനീഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.