മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലംതകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട്നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലംപുനരുദ്ധാരണ പ്രവർത്തികൾക്കായിഅടച്ചിട്ടിരുന്നത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് വെള്ളിയാഴ്ച രാവിലെ 10മണിക്ക് തുറന്നു നൽകി . മുണ്ടക്കയംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെഅധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻകുളത്തുങ്കൽ എംഎൽഎ പാലംപൊതുജനങ്ങൾക്കായി തുറന്നു നൽകിയത്,ജില്ലാ പഞ്ചായത്ത് അംഗം പി ആ.ർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി അനിൽകുമാർ,ഷീബ ഡിഫൈൻ,ലിസി ജിജി,ഷിജി ഷാജി, പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാബു എം. റ്റി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ആർ.ദീപ, സന്തോഷ് കുമാർ എം. കെ തുടങ്ങിയവർ പങ്കെടുത്തു . 2021ലെ പ്രളയത്തിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പാലത്തിലൂടെ ഉള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.കോരുത്തോട്,പുഞ്ചവയൽ,കണ്ണിമല,എരുമേലി തുടങ്ങിയപ്രദേശങ്ങളിൽ നിന്നും മുണ്ടക്കയത്തേക്കുള്ള യാത്രാ മാർഗമായ കോസ് വേ പാലം ഏറെ ഗതാഗത തിരക്കുള്ളതാണ്.പാലം അറ്റകുറ്റപണികൾ നടത്തി മികച്ച നിലയിൽ ഗതാഗതത്തിന് സജ്ജമായിരിക്കുകയാണ്.