ഇടുക്കി : പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു.പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും കുട്ടിക്കാനം, ആഷ്ലി, മലനിരകള്‍ക്കും നീലിമ പകർന്നാണ് കുറിഞ്ഞി പൂത്തുത്.മുൻ വർഷങ്ങളിലും പ്രദേശത്ത് കുറിഞ്ഞി പൂത്തിരുന്നു. നിരനിരയായി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകർത്താനും വിനോദസഞ്ചാരികളും എത്തിയിരുന്നു. സമ്ബർക്ക വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണപ്പെടുന്നത്.പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടു വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂത്തിരിക്കുന്നത്. ഒരു വർഷം കൂടമ്ബോള്‍ പൂക്കുന്നവ മുതല്‍ 16 വർഷം കൂടുമ്ബോള്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും മേടുകളില്‍ കാണപ്പെടുന്നതിനാല്‍ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു.