പാലാ : അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പയപ്പാർ ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ സെബിൻ സെബാസ്റ്റ്യൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (05.08.2024) ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി അതിഥി തൊഴിലാളികൾ താമസിക്കുന്ന പയപ്പാർ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന തൊഴിലാളികളുടെ ബാഗുകൾ മറ്റും തുറന്നു പരിശോധിക്കുന്നതിനിടെ വീട്ടുടമസ്ഥൻ കാണുകയും ഉടൻ പോലീസിൽ വിവരമറിയുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ മാരായ നൗഷാദ്, രാജീവ് മോൻ, സി.പി.ഓ അഖിലേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.