മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു ; ജാഗ്രത വേണം : പ്രസാദ് കുരുവിള

പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള.സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന എസ്‌കൈസ് വിജിലൻസ് റിപ്പോർട്ട് അമ്പരപ്പുളവാക്കുന്നതാണെന്നും രക്ഷിതാക്കളും ഏറെ ജാഗരൂകരാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു. അതി മാരകശക്തിയുള്ള മെഥിലീൻ ഡയോക്‌സീ മെതാംഫെറ്റമിൻ എന്ന എം.ഡി.എം.എ., ‘എട്ടും പൊട്ടും തിരിയാത്ത കൊച്ചുപെൺകുട്ടികളെ’ വലയിലാക്കിയാണ് ലഹരി മാഫിയ വാഹകരും ഉപയോക്താക്കളും വിൽപ്പനക്കാരുമാക്കി മാറ്റുന്നത്. ലഹരി മാഫിയയുടെ നൂതന തന്ത്രം പൊതുസമൂഹം തിരിച്ചറിയണം. ഒറ്റത്തവണ ഉപയോഗിച്ചാൽ അടിമത്തം സൃഷ്ടിക്കുന്ന ഈ ലഹരി വസ്തുക്കൾക്ക് തടയിടാൻ പൊതുസമൂഹവും റവന്യൂ-പോലീസ്- എക്‌സൈസ്-ഫോറസ്റ്റ് സംവിധാനങ്ങളും സംഘടിതരായി യത്‌നിക്കണം. എൻ.എസ്.എസ്. കോർഡിനേറ്റർ നിഷ മാനുവൽ, പി.റ്റി.എ. സെക്രട്ടറി ബൈജു ജേക്കബ്ബ്, റാണിമോൾ ജോസ്, ബോബി തോംസൺ, സജി ജോസഫ്, സീമ സെബാസ്റ്റ്യൻ വോളന്റിയർ ലീഡേഴ്‌സായ റിച്ചാർഡ് സാബു, അലീഷാ ബിജോയി എന്നിവർ നേതൃത്വം നൽകി. ആൽഫ്രഡ് ബാസ്റ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്കരണം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.