കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം അശ്രദ്ധമായി മുന്നോട്ട് എടുത്ത ബസ്സിന് മുന്നിൽ നിന്നും മാറി രക്ഷപ്പെടുന്നതിനിടെ വീണ് യാത്രക്കാരന് പരിക്കേറ്റു. സ്റ്റാൻഡിൽ എത്തിയ കാൽനട യാത്രക്കാരനായ വയോധികനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടുകൂടി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിട്ടാണ് അപകടം ഉണ്ടായത്.കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ബസ് വളഞ്ഞ് കയറുന്നതിനിടയായിരുന്നു അപകടം ഉണ്ടായത്. തൊട്ടടുത്തുള്ള യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ബഹളം വെച്ചതിനെ തുടർന്നാണ് ബസ് കാലിൽ കൂടി കയറാതെ രക്ഷപ്പെട്ടത്. വീഴ്ചയിൽ മധ്യവയസ്കന്റെ കാലിന് പരിക്ക് പറ്റി.ഉടൻതന്നെ ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർമാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവം അറിഞ്ഞ ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. കെഎസ്ആർടിസി സ്റ്റാൻഡിൽ നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നത് ആണെന്നും ഇവിടെ സുരക്ഷയൊരുക്കാൻ അധികാരികൾ മുന്നോട്ടു വരുന്നില്ലെന്നും നിരന്തരമായി അപകടങ്ങൾ ആവർത്തിക്കുന്നു എന്നും ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും പറയുന്നു.അമിതവേഗത്തിൽ എത്തുന്ന ബസ് ബസ് സ്റ്റാൻഡിലേക്ക് വളച്ചെടുക്കുന്നതിനിടെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും,കാൽനടയാത്രക്കാർക്കും പലതരത്തിലുള്ള അപകട ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞിടയാണ് ഒരാളുടെ തലയിൽ കൂടി ബസ് കയറി ഇറങ്ങിയതും, നിർത്തിയിട്ട കെഎസ്ആർടിസി ബസ് പിന്നിലേക്ക് വന്ന് പ്രസ് ക്ലബ്ബിന്റെ മതിലും,ഗേറ്റും തകർന്നത്തും.