തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ ജയന്തി ദിനാ ഘോഷവും സർവ്വ മതസമ്മേളനവും നടന്നു

കോട്ടയം : തലയോലപ്പറമ്പ് എസ് എൻ ഡിപിയൂണിയനിലെ 1798 കാഞ്ഞിരമറ്റം-ആമ്പല്ലൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ മേഘലാ ഘോഷയാത്രകളും സർവ്വമതസമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബുഉൽഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ പി ബിജീഷ് സ്വാഗതം ആശംസിച്ചു.ശാഖ പ്രസിഡന്റ്‌ എ ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഫാ.സാജു കോരേൻ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസ്സിസി പള്ളി വികാരി മുഖ്യപ്രഭാഷണം നടത്തി.കാഞ്ഞിരമറ്റം ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മുദർരീ, ശിവഗിരി മഠത്തിലെ സ്വാമിജീ പ്രബോധതീർത്ഥഎന്നിവർമുഖ്യപ്രസംഗങ്ങൾനടത്തി. സമ്മേളനത്തിൽ ആമ്പല്ലൂരിലേയും ഇടക്കാട്ടു വയലിലേയും മികച്ച കർഷകരെ ആദ രിക്കുകയും, എസ്എസ്എൽസി പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി സഭ പ്രസിഡന്റ്‌ കെ കെ.നന്ദനൻ സഭ പ്രസിഡന്റ് ദേവദാസ് സഭാ സെക്രട്ടറിദേവദാസ്, വനിതാ സംഘം പ്രസിഡന്റ്‌ മജ്ഞു മഹേഷ്, സെക്രട്ടറി ദീപ ബാബു, ശ്രീഹരി, അമൃത വിജയ് പിള്ള, എൻ സി ദിവാകരർ, സി കെ രാജേന്ദ്രൻ, എൻ വി ഗോപാലൻ., ബിജുകാരിക്കത്ത ടത്തിൽ,പി ആർ.മോഹനൻ,കെ കെ ശശി, കുമാരി. ഗൗരീ നന്ദ മഹേഷ്,ശാഖാ വൈസ് പ്രസിഡന്റ് പി എ മനോഹരൻ നന്ദീ പ്രകാശിപ്പിച്ചു. തുടർന്ന് തിരുജയന്തി മഹാ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles