ലോക നാട്ടറിവ് ദിനത്തിൽ പഴമയുടെ നാട് ഒരുക്കി മച്ചുകാട് സി.എം.എസ് സ്കൂൾ

പുതുപ്പള്ളി : ലോക നാട്ടറിവ് ദിനത്തിൽ പഴമയുടെ നാടൊരുക്കി മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ. മൺമറഞ്ഞതും പൈതൃകം തുളുമ്പുന്നതമായ കാഴ്ചകൾ ഏറെ വൈവിധ്യം ജനിപ്പിച്ചു. നാട്ടറിവുകളുടെ പങ്കു വയ്ക്കലും നാടൻ പശ്ചാത്തലവും വിദ്യാലയ അങ്കണത്തിൽ ഒരുക്കി. കുട്ടികൾ ഗ്രാമീണ ജീവിത രീതിയും ഭക്ഷണരീതികളും പങ്കു വെയ്ക്കുകയും വിവിധ തൊഴിൽ ചെയ്യുന്നവരുമായി സ്കൂൾ അങ്കണത്തിൽ നിരന്നത് കൗതുക കാഴ്ചകളായി മാറി. കച്ചവടക്കാരായും കർഷകരായും തെയ്യമായും കൈനോട്ടക്കാരിയായും വെളിച്ചപ്പാടായും കുട്ടികൾ മാറിയത് വ്യത്യസ്തത പുലർത്തി. പുതുപ്പള്ളിയുടെ സ്വന്തം നാടൻ പന്തുകളിയും ഗൃഹാതുരത്വം ഉണർത്തുന്ന പാള വണ്ടിയും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. നാട്ടറിവുകളുടെ ദൃശ്യചാരുത വിളിച്ചു കാണിക്കുന്ന പഴയ കാല ചായപ്പീടികയും , നാടൻ വിഭവങ്ങളും, പച്ചക്കറി കടകളും, പച്ചമരുന്നുകളും ,വസ്ത്രധാരണവും, നാടൻ പാട്ടുകളും, ഒത്തിണങ്ങിയ പഴമയുടെ നാടിൻ്റെ ഉദ്ഘാടന കർമ്മം കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ.അനൂപ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു.പുതപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് പൊന്നമ്മ ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സമ്മ മാണി , റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.അപ്പുക്കുട്ടൻ , ഹെഡ്മാസ്റ്റർ ബെന്നി മാത്യു പി.ടി.എ പ്രസിഡൻ്റ് രാഖി മോൾ സാം , എം.ജെ.ബിബിൻ,സിനു സൂസൻ ജേക്കബ്‌ ,വിൻസി പീറ്റർ, മനോജ് വാര്യം പുറത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.പുരാവസ്തുക്കളുടെ പ്രദർശനത്തിലൂടെ പഴമയുടെ കാലഘട്ടത്തിലേക്ക് കുട്ടികളെയും മുതിർന്നവരെയും നയിക്കുവാൻ സാധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.