കോട്ടയം : മാസങ്ങൾ നീണ്ട യാത്രക്കാരുടെ കാത്തു നിൽപ്പിനൊടുവിലാണ്കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. താൽക്കാലിക ബസ് കാത്തിരിപ്പുകേന്ദ്ര നിർമിക്കാനുള്ള ഇരുമ്പ് പൈപ്പുകൾ സ്ഥലത്ത് എത്തിച്ചു.ഇതോടൊപ്പം വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ട്. 15 മീറ്റർ നീളത്തിൽ രണ്ടു ഭാഗങ്ങളായാണ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്. ഡിവൈഡറും സ്റ്റാൻസിൽ സ്ഥാപിക്കുവാനും ഇതോടൊപ്പം തീരുമാനമായിട്ടുണ്ട്. സ്റ്റാൻഡ് പരിസരത്തെ ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കിയതോടെയാണ് മൈതാനത്ത് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായത്. ഇത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. മഴയും വെ യിലുമേറ്റാണ് യാത്രക്കാർ നിന്നി രുന്നത്. നഗരസഭ ടെൻഡർ വിളിച്ച് കാത്തിരിപ്പുകേന്ദ്രം പണിയുമ്പോൾ കാലതാമസം വരുമെന്ന തു ചൂണ്ടിക്കാട്ടിയാണ് സ്പോൺസറുടെ സഹായത്തോടെ ഇപ്പോൾ പണികൾ തുടങ്ങിയിരിക്കുന്നത്.കഴിഞ്ഞ മാസം തന്നെ പണി ആരംഭിച്ച് കാത്തിരുപ്പ് കേന്ദ്രം പൂർത്തികരിക്കുവാനാണ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നത് എങ്കിലും നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെയാണ് നടപടികൾ വൈകിയത്. 11 മാസത്തേക്കാണ് സ്പോൺസർക്ക് വെയിറ്റിംങ് ഷെഡിൻ്റെ ബോർഡിൽ പരസ്യം നൽകാൻ അനുമതി നൽകിക്കൊണ്ട് കരാർ നൽകിയിരിക്കുന്നത്.. പ്രതിവർഷം നാലുലക്ഷം രൂപ ഡെപ്പോസിറ്റായും ഏജൻസി നഗരസഭക്ക് നൽകണമെന്നും വ്യവസ്ഥയുണ്ട്.ദിനവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം വെയിലും, മഴയും ഏറ്റാണ് യാത്രക്കാർ ബസ് കാത്തു നിന്നിരുന്നത്. ഓണത്തിന് മുമ്പ് പണികൾ പൂർത്തീകരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.