കൂട്ടിക്കൽ : പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയെയും ,ഇടുക്കി ജില്ലയെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങൾക്ക് നടപ്പാലം പണിതു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു.സമരം പൊതു പ്രവർത്തകനായ ജോസഫ് ജേക്കബ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു പൊതുപ്രവർത്തകരായ ശിവരാജൻ, ശശി ഇ എം, ബേബി ജോസഫ്,ജോസ് തോമസ്, തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്യം നല്കി ,ഇത് സംബന്ധിച്ച് കളക്ടർക്ക് നിവേദനം നല്കിയിട്ടുണ്ടെന്നും , ജനങ്ങൾക്ക് മറുകര കടക്കുവാൻ അധികാരികൾ താല്ക്കാലിക നടപ്പാലം നിർമ്മിച്ചു നൽകുന്നതുവരെ സമരം തുടരുമെന്നും നാട്ടുകാർ അറിയിച്ചു