കോട്ടയം : കോട്ടയം കോടിമത ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ ഫ്ളോട്ടിങ് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം ഇന്നലെ രാത്രി ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ നാളുകളായി ഫ്ളോട്ടിങ് റസ്റ്റോറന്റ് പ്രവർത്തിച്ച് വരികയായിരുന്നു. ഉച്ചസമയങ്ങളിൽ ആണ് കൂടുതലായും പ്രവർത്തനം നടന്നുകൊണ്ടിരുന്നത്.
ഇന്നലെ രാത്രി ശക്തമായ കാറ്റുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബോട്ട് ജെട്ടിയോട് ചേർന്ന് കെട്ടിയിട്ട നിലയിൽ ആയിരുന്നു ബോട്ട് ഉണ്ടായിരുന്നത് കാറ്റിൽ കെട്ട് പൊട്ടിയതാണ് മറിയാൻ കാരണമെന്നാണ് വിവരം.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ക്രൈനെത്തി ബോട്ട് ഉയർത്താൻ ശ്രമിച്ചിരുന്നു ആദ്യ മൂന്നുതവണ ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉച്ച സമയങ്ങളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബോട്ടിൽ റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. അപകട സമയത്ത് മറ്റ് ആളുകൾ ഒന്നും ഉണ്ടാവാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ബോട്ടിനുള്ളിലെ സാധനസാമഗ്രികൾ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.