കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു വരുന്ന ദർശന സാംസ്കാരിക കേന്ദ്രം, ആത്മ, നാദോപാസന,കളിയരങ്ങ്, ഫില്ക്കോസ് എന്നീ സാംസ്കാരിക സംഘടനകൾ ചേർന്ന് കോട്ടയത്ത് ഒക്ടോബര് 31 മുതൽ നവംബർ 3 വരെ കൾച്ചറൽ ഫെസ്റ്റ് ദർശന ഓഡിറ്റോറിയത്തിൽ നടത്തുന്നു. കൾച്ചറൽ ഫെസ്റ്റിന്റെ ലോഗോ കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ വി സാമുവൽ ഐ എ എസ് പ്രകാശനം ചെയ്തു. ഈ കൂട്ടായ്മ അന്യം നിന്ന് പോകുന്ന കലകളെ പൊതു സമൂഹത്തിലെത്തിക്കുകയും ടൂറിസത്തിന് വലിയ മുതൽ ക്കൂട്ടാകുമെന്ന് കളക്ടർ ലോഗോപ്രകാശനം ഉദ്ഘാനം ചെയ്തുകൊണ്ട് പറഞ്ഞു.
ദർശന സാംസ്കാരിക കേന്ദ്രത്തിൽ കൂടിയ യോഗത്തിൽ ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ അധ്യക്ഷത വഹിച്ചു. അഡ്വ. വി. ബി ബിനു (ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി), ആത്മ പ്രസിഡന്റ് കലാരത്ന ആര്ട്ടിസ്റ്റ് സുജാതൻ , ഫില്ക്കോസ് പ്രസിഡന്റ് ജോയി തോമസ്, നാദോപാസന സെക്രട്ടറി കോട്ടയം ഉണ്ണിക്കൃഷ്ണന്, കളിയരങ്ങ് പ്രസിഡന്റ് കെ ചന്ദ്രമോഹൻ , ഫില്ക്കോസ് ജനറൽ സെക്രട്ടറി പി. കെ. ആനന്ദക്കുട്ടന്, എം. ഡി സുരേഷ് ബാബു, ജേക്കബ് പണിക്കർ , വിനു സി ശേഖർ , ജിജോ വി എബ്രഹാം, രാജേഷ് പാമ്പാടി, പി. ടി. സാജുലാൽ , എം, ജി. ശശിധരൻ , കെ. ജി അജിത് കുമാർ , അയർക്കുന്നം രാമൻ നായർ, ബിനോയി വേളൂർ തുടങ്ങിയവർ പ്രസംഗിച്ചു.