ചിത്രരചനയിൽ അവാർഡുകൾ വാരിക്കൂട്ടി ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇനിയ എ

കോട്ടയം : ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഇനിയ എ. മാണിക്കുന്നം ശിവഗൗരി സദനത്തിൽ മീനാക്ഷി സുന്ദരത്തിന്റെയും ബാലസുന്ദരിയുടെയും മകളാണ്.രണ്ടാം ക്ലാസ് മുതൽ തുടങ്ങിയതാണ് ചിത്രരചന പ്രേമം. ക്രയോൺസ് ഉപയോഗിച്ചാണ് വര തുടങ്ങിയത്.വാട്ടർ കളർ പെയിൻ്റിംഗ്, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ, പോട്രെയ്റ്റ്, ഓയിൽ പെയിൻ്റിംഗ് എന്നിവ ഇനിയ വരയ്ക്കും. കൂടാതെ നിരവധി അവാർഡുകളും ഈ കൊച്ചു മിടുക്കി നേടിയെടുത്തിട്ടുണ്ട്.

Advertisements

ചിത്രരചനയോടുള്ള താല്പര്യം കണക്കിലെടുത്ത് മാതാപിതാക്കൾ കോട്ടയം കെ എസ് സ്കൂൾ ഓഫ് ആർട്സിൽ ചേർത്തു.ബെസ്റ്റ് ആർട്ടിസ്റ്റ് അവാർഡ് 2024,വൈ എം സി എ ഓൾ കേരള പെയിന്റിംഗ് കോമ്പറ്റിഷൻ,കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നവകേരള നിർമിതിയിൽ വൈദ്യുതി സുരക്ഷയ്ക്കുള്ള പങ്ക് എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ കേരള സംസ്ഥാനതലത്തിൽ സ്ഥാനം കരസ്ഥമാക്കി.വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി 15000 രൂപ ക്യാഷ് പ്രൈസ് കൈമാറി.ഐ.എസ്.ആർ.ഒബഹിരാകാശവും സംരംഭകത്വവും ലോക ബഹിരാകാശ വാരം കേരള സംസ്ഥാന തല ഇൻ്റർ സ്കൂൾകേരള സംസ്ഥാനതലത്തിൽ സ്ഥാനം കരസ്ഥമാക്കി.കുട്ടികളുടെ പതിനാറാമത് സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് .സീനിയർ വിഭാഗം ഡ്രോയിങ് മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

Hot Topics

Related Articles