ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിലെ പൂർവ്വമെഡിക്കൽ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ കവാടം തുറമുഖ സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ തുറന്നുകൊടുത്തു.മെഡിക്കൽകോളജിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ്ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് അടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം നടത്തുന്ന1981 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികൾകവാടം നിർമ്മിച്ച് നൽകിയത്. 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ നിർമ്മാണ ചുമതല കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗം വിഭാഗം യൂണിറ്റ് ചീഫ് ഡോ കെ ജയപ്രകാശനായിരുന്നുഅദ്ദേഹം ഡ്യൂട്ടി കഴിഞ്ഞാൽ കവാട നിർമ്മാണ സ്ഥലത്തെത്തി ദിവസേന നിർമ്മാണ തൊഴിലാളികളുമായി നിരന്തരം ചർച്ച നടത്തിയ യാണ് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മാണം പൂർത്തികരിച്ച് നാടിന് സമർപ്പിക്കാനായത്.സ ഹായത്തിനായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അസ്ഥിരോഗ വിഭാഗം മേധാവി ഡോ റ്റിജിതോമസ് ജേക്കബ്. കുറഞ്ഞ സമയം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയതിന് അടിപ്പാത ഉദ്ഘാടന വേദിയിൽ വെച്ച് ഫ്രാൻസിസ് ജോർജ് എംപി അദ്ദേഹത്തെ ആ ചരിച്ചു.സഹപ്രവർത്തകരായ ഡോ കോയാകുട്ടി,ഡോ കെ ജി ലത,ഡോ സിസിജോബ്, ഡോ കെ എം തോമസ്, ഡോ സജൻതോമസ്, ഡോ സി ജി മിനി, ഡോ പ്രഭാഷ് എന്നിവരാണ് കവാട നിർമ്മാ ചുമതലക്കാർ.