ആയാംകുടി കല്ലറ റോഡിൽ അറ്റകുറ്റപണി : ഒക്‌ടോബർ 23 മുതൽ 26 വരെ ഗതാഗത നിയന്ത്രണം

കോട്ടയം : ആയാംകുടി കല്ലറ റോഡിൽ പുത്തൻപളളിക്കും കല്ലറ ജംഗ്ഷന് ഇടയിലുമായി റോഡ് അറ്റകുറ്റപണികൾക്കായി ഒക്‌ടോബർ 23 മുതൽ 26 വരെ ഗതാഗതം നിരോധിച്ചതായി കോട്ടയം പൊതുമരാമത്ത് വകുപ്പ് മെയിന്റനൻസ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കുറുപ്പന്തറയിൽനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ തച്ചേരിമുട്ട് കുരിശുപളളി കവലയിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് തറയത്താഴം വഴി കല്ലറ കുരിശുപള്ളി വഴി പോകണം. കടുത്തുരുത്തി ഭാഗത്തുനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ പുത്തൻപള്ളി ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്കു തിരിഞ്ഞ് കല്ലറ കുരിശുപളളി ജംഗ്ഷൻ വഴി പോകണം. ചേർത്തല ഭാഗത്തുനിന്നു കുറുപ്പന്തറ വഴി പോകേണ്ട വാഹനങ്ങൾ നീണ്ടൂർ വില്ലേജ് ഹാൾ മാഞ്ഞൂർ സൌത്ത് വഴിപോകണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.