പ്രവാസി കേരളാ കോൺഗ്രസ് (എം) യു.എ.ഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കേരളാ കോൺഗ്രസ് അറുപതാം ജന്മദിനവാർഷിക ആഘോഷം നടന്നു

യുഎഇ : പ്രവാസി കേരളാ കോൺഗ്രസ് (എം) യു.എ.ഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളാ കോൺഗ്രസ് അറുപതാം ജന്മദിനവാർഷിക ആഘോഷം അഡ്വ.ജോബ് മൈക്കിൾ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൻ്റെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി നിസ്തുല്യമായ സേവനം നടത്തിയ കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന് സമൂഹം നൽകിയ സ്വീകാര്യത ശ്ലാഖനീയമാണെന്നും, ജന നന്മയ്ക്കുതകുന്ന പ്രവർത്തങ്ങളുമായി തുടർന്നും പ്രവർത്തിയ്ക്കുമെന്നും അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.

Advertisements

പ്രവാസി കേരളാ കോൺഗ്‌സ് (എം) യു.എ.ഇ ചാപ്റ്റർ പ്രസിഡണ്ട് ഷാജു പ്ലാത്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്‌സ് (എം) സ്റ്റേറ്റ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഏബ്രഹാം.പി.സണ്ണി, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം പി എം മാത്യു,രാജേഷ് ആറ്റുമാലിൽ, എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles