ഡോ കെ.ആർ. നാരായണൻ്റെ 104 മത് ജയന്തി ആഘോഷം ഒക്ടോബർ 27 ഞായറാഴ്ച ഉഴവൂരിൽ : കേരള പരവർ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി

കോട്ടയം : ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിൽ ജനപ്രീതി നേടിയ ആദരണീയനായ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും,കേരള പരവർ സർവീസ് സൊസൈറ്റി സംഘടനയുടെ ആചാര്യനുമായ അന്തരിച്ച ഡോക്ടർ .കെ ആർ. നാരായണൻ അവർകളുടെ 104 മത് ജയന്തി ആഘോഷങ്ങൾ കോട്ടയം ഉഴവൂർ കരുനെച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വച്ച് സംഘടന നടത്തുന്നതിന്റെ ഭാഗമായി കേരള പരവർ സർവീസ് സൊസൈറ്റി (KPSS ) ഇന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ ഈ പത്രസമ്മേളനം നടന്നു.ആഘോഷങ്ങളുടെ ഭാഗമായിട്ട് വരുന്ന 27 / 10 / 2024 ഞായറാഴ്ച്ച രാവിലെ പത്തു മണിക്ക് ഉഴവൂരിലുള്ള അദ്ദേഹത്തിൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കെപിഎസ് എസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സി .രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്യും .

Advertisements

ഇത്തവണത്തെ കെ ആർ നാരായണൻ സ്മാരക അവാർഡ് ഗുരുരത്നം, ജ്ഞാന തപസ്സി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിക്ക് ബഹുമാനപ്പെട്ട സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ സമർപ്പിക്കും.കെ പി എസ് എസിൻ്റെ സംസ്ഥാന നേതൃത്വം ഒരു ജൂറി യെ നിയമിക്കുകയും ആ ജൂറിയാണ് കെ.ആർ.നാരായണൻ സ്മാരക അവാർഡ് പ്രഖ്യാപിച്ചതും. ചടങ്ങിൽ ഡോക്ടർ എം. എൻ. അജി അവർകൾ മുഖ്യപ്രഭാഷണം നടത്തും.സംഘടനയുടെ ആഘോഷങ്ങളുടെ ഭാഗമായി സംഘടന വർഷങ്ങളായിട്ടുള്ള ആവശ്യമാണ് ജാതി സെൻസസ് നടത്തണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം ജാതി സെൻസസ് നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സെൻസസ് നടപ്പിലാക്കാൻ തയ്യാറാകണം എന്നാണ് സംഘടനയുടെ ആവശ്യം.പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമുദായം എന്ന നിലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും അധികൃതരും ഞങ്ങളോട് പുറം തിരിഞ്ഞുള്ള മനോഭാവമാണ് കാണിക്കുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ കെ.ആർ നാരായണൻ അവർകളുടെ പൂർണ്ണകായ പ്രതിമയും സാംസ്കാരിക നിലയവും തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കണം .2. പട്ടികജാതി വർഗ്ഗ സംവരണത്തിൽ ക്രീമിലെയറും ഉപജാതി സംവരണവും നടപ്പിലാക്കരുത്.3. സർക്കാർ പിന്നോക്ക സമുദായങ്ങൾക്ക് നൽകിയതുപോലെ തലസ്ഥാനത്ത് ഡോക്ടർ കെ.ആർ. നാരായണൻ മെമ്മോറിയൽ ഫൗണ്ടേഷൻ ട്രസ്റ്റിന് പത്ത് സെന്റ് സ്ഥലം അനുവദിക്കുക4. ഡോക്ടർ. കെ. ആർ. നാരായണൻ്റെ പേരിൽ നാണയമോ സ്റ്റാമ്പോ പ്രസിദ്ധീകരിക്കുക.5. ഒഴിവുള്ള തസ്തികളിൽ സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് വഴി നിയമനം നടത്തുക6. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സർക്കുലർ പിൻവലിക്കുക7. നിലവിലുള്ള സംവരണതോത് കൂട്ടാതെ മറ്റു സമുദായങ്ങളെ പട്ടികജാതി ലിസ്റ്റിൽ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ കർശനമായി നിർത്തലാക്കുക8. അവശക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള ശ്രമം പാടെ ഉപേക്ഷിക്കുക9. സ്വകാര്യ സ്ഥാപനങ്ങൾ സർക്കാർ ശമ്പളം നൽകുന്ന എയ്‌ഡഡ്, സ്കൂൾ, കോളേജ്, എന്നിവയിലെ നിയമനങ്ങളിൽ സംവരണം കർശനമാക്കുക10. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ.മണിചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി .രാജേന്ദ്രൻ, സംസ്ഥാന ട്രഷറർ കെ. രഘുനാഥൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ആർ സുഗുണൻ, കെ. ഗോപി, എൻ അജയൻ, പി.എം. ചാത്തു മേഖല സെക്രട്ടറിമാരായ ആർ.രാംകുമാർ, എം.വി.രാജീവ്, വി.എൻ.ശശികുമാർ,ടി.കെ രഘുനാഥ് എന്നിവരാണ് പങ്കെടുത്തത്.

Hot Topics

Related Articles