കോട്ടയം : കോട്ടയം കളക്ടറേറ്റിനും കഞ്ഞിക്കുഴിക്കും ഇടയിലുള്ള റെയിൽവേ മേൽപ്പാലത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് തെറിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടുകൂടിയായിരുന്നു വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം തെറിക്കാൻ തുടങ്ങിയത്. വെള്ളം തെറിക്കുന്നത് കണ്ട് അതുവഴി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ടു വിദ്യാർത്ഥികൾ പൈപ്പ് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചുവെച്ചു.
കുട്ടികളുടെ കൃത്യമായ ഇടപെടൽ കാരണം സ്കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ദേഹം നനയാതെ പോകാൻ സാധിച്ചു.റോഡിലേക്ക് വെള്ളം തെറിക്കുന്നത് കാരണം റോഡ് സൈഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളും, ഓഫീസ് ജീവനക്കാരും ഉൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് കളക്ടറേറ്റ് കഞ്ഞിക്കുഴി റോഡ്.