കോട്ടയം റെയിൽവേ സ്റ്റേഷനിലും നാഗമ്പടം ബസ് സ്റ്റാൻഡിലും ഈസ്റ്റ് പോലീസിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിന്റെ മിന്നൽ പരിശോധന

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലും ബസ്റ്റാന്റിലും പരിശോധന നടന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡിലെ നർക്കോട്ടിക് സ്നിഫർ ഡോഗ് ഡോൺ ആണ് പരിശോധന നടത്തിയത്.

Advertisements

തുടർച്ചയായി ജില്ലയിലെ പലസ്ഥലങ്ങളിൽ നിന്ന് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടികൂടുന്ന സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനിലും ബസ്റ്റാന്റിലും പരിശോധന ശക്തമാക്കിയത്. സംശയം തോന്നിയവരുടെ ബാഗുകളും കവറുകളും പോലീസ് സംഘം പരിശോധിച്ചു.വരുംദിവസങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകും. കോട്ടയം ഡി വൈ എസ് പി കെ.ജി അനീഷ് , കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു ശ്രീജിത്ത്,പ്രിൻസിപ്പൽ എസ്ഐ നെൽസൺ, എസ്ഐ മനോജ്, സിപിഒ സുബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

Hot Topics

Related Articles