തിരുവഞ്ചൂരിലെ ഗവ വ്യദ്ധസദനം മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു : ഒക്ടോബർ 30 ബുധനാഴ്ച ഉപവാസ സമരം

കോട്ടയം : തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ വ്യദ്ധസദനം ഇവിടുന്ന് മാറ്റുന്നതിന് എതിരെ തിരുവഞ്ചൂർ പബ്ളിക് ലൈബ്രറിയിൽ നടന്ന പ്രതിഷേധ യോഗം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വ്യദ്ധസദനം സന്ദർശിച്ച എംഎൽഎ ചാണ്ടിഉമ്മനോട് അന്തേവാസികൾ തങ്ങൾക്ക് ഇവിടെയുള്ള സൗകര്യങ്ങൾ തികച്ചും പര്യാപ്തമാണെന്നും ഒരു കുടുംബമായി കഴിയുന്ന തങ്ങളെ ഇവിടെ നിന്നും മാറ്റരുതെന്ന് കരഞ്ഞു പറയുന്നുണ്ടായിരുന്നു.

Advertisements

അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകളും പിന്തുണയും അർപ്പിച്ചു കൊണ്ട് ബ്ളോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി, പഞ്ചായത്ത് വൈസ് പ്രസി.ഷൈലജ റെജി, വാർഡ് മെമ്പർ ഐപ്പ് കിഴക്കനത്ത് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ജിജി നാകമറ്റം പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനായ പുന്നൻ കുര്യൻ വേങ്കടത്ത്, ലൈബ്രറി പ്രസിഡന്റ് കെ കെ മാത്യു കോലത്ത്, പഞ്ചായത്ത് അംഗം മോനിമോൾ,സുനിൽ കുമാർ കീരനാട്ട്,ജോയി കൊറ്റത്തിൽ,അയർക്കുന്നം ഉമ്മൻ ചാണ്ടി ഫൌണ്ടേഷനു വേണ്ടി ചെയർമാൻ ജോയിസ് കൊറ്റത്തിൽ, സുരേഷ് കുമാർ മയൂഖം, ആലീസ് സിബി, പ്രദീഷ് വട്ടത്തിൽ, ഷിനു ചെറിയാന്തറ, സാംബശിവൻ (കോൺ. ബൂത്ത് പ്രസിഡന്റ്), ശശിധരൻ നായർ കളത്തിൽ ( പുണ്യതീരം റെസിഡൻസ് പ്രസിഡന്റ് എന്നിവർ സംസാരിച്ചു. യോഗത്തെ തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആദ്യ പരിപാടി ആയി ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 മണിക്ക്‌ വ്യദ്ധ സദനത്തിന് സമീപം സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സൂചന ആയി ഉപവാസ സമരം സംഘടിപ്പിക്കുവാനും വ്യദ്ധ സദനം മാറ്റുന്നതിനുള്ള നടപടികൾ തുടർന്നാൽ ശക്തമായ സമര പരമ്പരകളിലേക്ക് നീങ്ങുവാനും തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.