കോട്ടയം : കാരാപ്പുഴ വാസൻ ഐ കെയറും ബസേലിയസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നമ്പർ 5 ന്റെയും നേതൃത്വത്തിലും കോട്ടയം മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ ലോക പ്രമേഹ ദിന – റോഡ് സുരക്ഷാ ബോധവൽക്കരണ ജാഥക്ക് പോലീസ് സബ് ഇൻസ്പെക്ടർ ഉദയൻ രാവിലെ 8 മണിക്ക് ബസേലിയസ് കോളേജ് അങ്കണത്തിൽ നിന്നും ഫ്ലാഗോഫ് ചെയ്തു. കോട്ടയം ഗാന്ധി സ്ക്വയർ ചുറ്റി രാവിലെ 9 മണിയോടെ കാരാപ്പുഴ വാസൻ ഐ കെയറിൽ എത്തുകയും വാസൻ ഐ കെയറിൽ നടന്ന സമാപനയോഗത്തിൽ കുട്ടികൾക്കായി ഡോക്ടർ വർഗീസ് മാത്യു ഡയബെറ്റിക് റെറ്റിനോപ്പതിയെപ്പറ്റിയും ഡയബെറ്റിക് ആയ ആൾക്കാർ കണ്ണിന് എത്രമാത്രം ശ്രദ്ധ നൽകണം എന്നും ഡയബെറ്റിക് റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച്ച കുറവ് പരിഹരിക്കാൻ കഴിയുകയില്ല എന്നും എത്രയും വേഗം ചികിത്സ ആരംഭിക്കുക എന്നതാണ് പ്രതിവിധി എന്നും ഓർമിപ്പിച്ചു
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിനു മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വെൽഗൗതം നേതൃത്വം നൽകി,മുൻപിലുള്ള വാഹനവുമായി നിക്ഷിപ്ത അകലം പാലിക്കേണ്ടതിന്റെ ആവശ്യകത,ഒരു അപകടം സംഭവിക്കുമ്പോൾ ആദ്യം ചെയ്യേണ്ട നടപടി ക്രമങ്ങളെ പറ്റിയും വിവിധ തരം അപകടങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു 100 ഓളം വിദ്യാർഥികൾ പങ്കെടുത്തു.പരിപാടിക്കു വാസൻ ഐ കെയർ റീജിയണൽ മാർക്കറ്റിംഗ് മാനേജർ ദീപക് നായർ , വാസൻ ഐ കെയർ സെന്റർ മാനേജർ മാത്യു തോമസ് , ബസേലിയോസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കൃഷ്ണരാജ് എംവി , ഡോ . മഞ്ജുഷ വി പണിക്കർ , വാസൻ ഹെൽത്ത് കെയർ പ്രൊമേഷൻസ് സീനിയർ എക്സിക്യൂട്ടീവ് ആൽബി സിറിയക് , ഹെൽത്ത് കെയർ പ്രൊമോഷൻസ് എക്സിക്യൂട്ടീവ് സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി