കോട്ടയം : പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് കണിയാമല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജനറേറ്റർ സ്ഥാപിച്ചു.പനച്ചിക്കാട് കുടുംബാര്യോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചിലവഴിച്ചു ജനറേറ്റർ സ്ഥാപിച്ചു. ആശുപത്രി പ്രവർത്തന സമയങ്ങളിൽ വൈദ്യുതി പോകുന്നത് സുഖമമായ നടത്തിപ്പിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. വൈദ്യുതി തടസം വരുന്ന സാഹചര്യങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസം നേരിട്ടിരുന്നു. ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചതോടെ ശാശ്വത പ്രശ്ന പരിഹാരം സാധ്യമായി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണ് കണിയാമലയിലേത്.
നിലവിൽ പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലാണ് കണിയാമല ആശുപത്രി പ്രവർത്തിക്കുന്നത്.ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സിച്ച് ഓൺ കർമ്മം നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, പഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി അനിൽ, പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ മധുസൂദനൻ, ജീന ജേക്കബ്, മഞ്ജു രാജേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ കുമാർ, മിനി ഇട്ടികുഞ്ഞ്, ബോബി സ്കറിയ, ബിനിമോൾ സനൽകുമാർ, മെഡിക്കൽ ഓഫീസർ സൗമ്യ, മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ് തുടങ്ങിയവർ സംസാരിച്ചു.