പനച്ചിക്കാട് പഞ്ചായത്തിൽ ഭരണ സ്തംഭനം ; പഞ്ചായത്ത് ഓഫീസിനു മുന്നിൽ റീത്ത് വെച്ച് ബിജെപിയുടെ പ്രതിഷേധം ; ജനകീയ വിഷയങ്ങളെ ഭരണസമിതി അവഗണിക്കുന്നതായി ആരോപണം

കോട്ടയം : പനിച്ചിക്കാട് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ ജനസേവാ കേന്ദ്രത്തിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധവുമായി ബിജെപി.ഇന്ന് രാവിലെ 10 മണിയോടുകൂടി ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ജയൻ കല്ലുങ്കലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.രാവിലെ പരുന്തുംപാറ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ജനസേവാ കേന്ദ്രത്തിന് മുന്നിൽ സമാപിച്ചു.തുടർന്ന് ജനസേവാ കേന്ദ്രത്തിന് മുന്നിൽ റീത്ത് സമർപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചേർന്ന യോഗം ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ ജി ജയകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.

Advertisements

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ സുമ മുകുന്ദൻ, ഡോക്ടർ ലിജി വിജയകുമാർ, എൻ കെ കേശവൻ, പ്രസീത സി രാജു എന്നിവർ സംസാരിച്ചു, ബിജെപി ഏരിയ പ്രസിഡന്റ്‌ എം എൻ ഓമനക്കുട്ടൻ, ഏരിയ സെക്രട്ടറി എൻ എം മധുകുട്ടൻ, യുവമോർച്ച ജില്ലാ സെക്രട്ടറി മണിക്കുട്ടൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി സുജിത് സി എ ചൂരോടിൽ എന്നിവർ പങ്കെടുത്തു.പനച്ചിക്കാട് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെയും,മൂന്ന് വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ ജനസേവാ കേന്ദ്രം ജനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാത്തതിലും ജനകീയ വിഷയങ്ങളെ ഭരണസമിതി അവഗണിക്കുന്നതിലും,ഉദ്യോഗസ്ഥരെ നിയമിക്കാത്ത സർക്കാരിന്റെ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ച് കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.