കോട്ടയം : കോടിമത മുപ്പായിപ്പാടം റോഡിൽ ഇനി വെള്ളം കയറില്ല. കാലങ്ങളായി ശോച്യാവസ്ഥയിലായ റോഡ് മണ്ണിട്ടുയർത്താൻ തീരുമാനമായി. ജില്ലാ ആശുപത്രിയിൽ കെട്ടിടം നിർമിക്കാൻ കുഴിച്ച മണ്ണ് ആവശ്യപ്പെട്ട് കോടിമത സൗത്തിലെ വാർഡ് 44ലെ കൗൺസിലർ ഷീജ അനിൽ ജൂൺ മാസം 25 ആം തീയതി ജില്ലാ കലക്ടർക്ക് കത്തയച്ചിരുന്നു. ഇതിന് ആണ് ഇപ്പോൾ അനുമതി ലഭിച്ചത്.മണ്ണിട്ടുയർത്തിയ ശേഷം കോൺക്രീറ്റിട്ടാൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാകും. കോടിമത എം.സി റോഡിൽനിന്ന് മണിപ്പുഴ ഈരയിൽക്കടവ് റോഡിലേക്ക് വന്നു ചേരുന്ന വഴിയാണിത്.
മൂന്ന് മീറ്ററെങ്കിലും മണ്ണിട്ടുയർത്തിയാൽ മാത്രമേ റോഡ് ഗതാഗതം യോഗ്യമാകു. മണ്ണിട്ടുയർത്താതെ റോഡ് ടാറിട്ടിട്ടും വെള്ളം കയറുന്നതിനാൽ കാര്യമില്ല. 200 കുടുംബങ്ങളുടെ ആശ്രയമാണ് ഈ വഴി. ജേണലിസ്റ്റ് കോളനിയും ഇവിടെയുണ്ട് എം.സി റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മഴക്കാലത്ത് ഈ റോഡിലുടെയുള്ള യാത്ര ദുരിതമാണ്. വെള്ളം കയറുന്നതിനാൽ റോഡ് എല്ലാക്കാലത്തും തകർന്നുകിടക്കുകയാണ് പതിവ്.സാമൂഹിക വിരുദ്ധരുടെ ശല്യവും ഇപ്പോൾ ഇവിടെ പതിവാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ശൗചാലയ മാലിന്യം തള്ളുന്നത് ആളൊഴിഞ്ഞ ഈ വഴിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡ് ഉയർത്തി ടാറിടുന്നതോടെ വെള്ളം കയറുന്നതിനും മാലിന്യം തള്ളലിനും പരിഹാരമാകും. മുനിസിപ്പാലിറ്റിയിലെ 30,44 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.2013-14 കാലത്ത് ഷീജ അനിൽ കൗൺസിലറായിരുന്നപ്പോൾ 13 ലക്ഷം രൂപ ചെലവഴിച്ച് ആയിരുന്നു റോഡ് കോൺക്രീറ്റിട്ടത്. പിന്നീട് ആരും ഒന്നും ചെയ്തിട്ടില്ല 20 ലക്ഷം രൂപയെങ്കിലുമില്ലാതെ റോഡ് ഗതാഗതയോഗ്യമാക്കാനാവില്ല. മുനിസിപ്പൽ ഫണ്ട് കിട്ടിയിട്ടുമില്ല,പലതവണ എം.എൽ.എയെ കണ്ട് സഹായം തേടിയിട്ടും പ്രയോജനമുണ്ടായില്ല എന്നും ഷീജ അനിൽ പറയുന്നു.ജില്ല ആശുപത്രിയിലെ മണ്ണ് ആവശ്യപ്പെട്ട് കലക്ടർക്ക് അയച്ച കത്തിൽ അനുമതി ലഭിച്ചതോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. അടുത്തയാഴ്ച തന്നെ മണ്ണിട്ട് ഉയർത്തൽ ആരംഭിക്കും എന്നും കൗൺസിലർ ഷീജ അനിൽ അറിയിച്ചു.