വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ ധർണ്ണ സമരം നടത്തി

കോട്ടയം : റേഷൻ വിതരണം കഴിഞ്ഞിട്ടും മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന തങ്ങളുടെ വേതനം സമയബദ്ധിതമായി നൽകണമെന്നും, സുപ്രിം കോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട എല്ലാവർക്കും നല്കാത്ത സർക്കാർ നയം തിരുത്തുക, ഓണത്തിന് പ്രഖ്യാപിച്ച ഉൽസവ ബത്ത അടിയന്തരമായി നല്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്റേഷൻ വ്യാപാരി സംയുക്ത സമരസമിതി കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ നടത്തുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി നവംബർ 19 ചൊവ്വാ താലൂക്കിലെ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

Advertisements

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കോട്ടയം ജില്ലാ പ്രസിഡൻ്റുമായ എം.കെ തോമസുകുട്ടിഉൽഘാടനം ചെയ്തു..ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ, താലൂക്ക് ജനറൽ സെക്രട്ടറി ജിമ്മി തോമസ് ജില്ലാ ഭാരവാഹികളായ രാജു പി കുര്യൻ, എം. ദിലിപ് കുമാർ. സഖറിയ കുര്യൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.