കോട്ടയം : ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ മാസംതോറും വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്ന് ഡിഫറന്റെലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ കോട്ടയം കളക്ടറേറ്റിൽ മുന്നിൽ നടത്തിയ ധർണ്ണയിലുടെ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് സുരേഷ് ധാരണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ: ജിതിൻ ജോസ് അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപെൻഷൻ ഭിന്നശേഷിത്വത്തിൻ്റെ തോത് അനുസരിച്ച് കാലോചിതമായി വർദ്ധിപ്പിച്ച് ക്ഷേമപെൻഷൻ പദ്ധതിയിൽ നിന്നും മാറ്റി ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരു ലൈഫ് അലവൻസാക്കി മാറ്റി എല്ലാമാസവും ലഭ്യമാക്കുക.ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് ലഭിക്കുന്ന ആശ്വാസകിരണം പദ്ധതിയിലെ അപാകതകൾ പൂർണ്ണമായും പരിഹരിച്ച് ഇത് ഒരു കെയർ നിവേഴ്‌സ് അലവൻസാക്കി അർഹരായ എല്ലാവർക്കും മാസം തോറും ലഭ്യമാക്കുക.ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വിവിധ അവകാശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് അവരുടെ മാത്രം പരിഗണിക്കുകയോ അല്ലെങ്കിൽ നിലവിലെ കുടുംബ വാർഷിക വരുമാനപരിധി കുറഞ്ഞത് 5 ലക്ഷമാക്കി വർദ്ധിപ്പി ക്കുകയോ ചെയ്യുക.നിരാമയ ഇൻഷ്വറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി ജതിൻ,കെ ആർ ടി എ ജില്ലാ സെക്രട്ടറി സജിൻ,സ്ഥാന കമ്മിറ്റി അംഗം ഷണ്മുഖൻ ആചാരി, അനൂപ് കുമാർ,നിസാമുദ്ദീൻ വി എം എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം നടന്നതിന്റെ ഭാഗമായാണ് കോട്ടയം കളക്ട്രേറ്റ് മുന്നിൽ ധർണ്ണ നടന്നത്.