ജി.എസ്.ടി. ആംനസ്റ്റി സ്‌കീം അനുവദിക്കണം ; കേരള ടാക്‌സ് പ്രാക്ടീഷ്‌ണേഴ്‌സ് അസ്സോസിയേഷന്‍

കോട്ടയം : ജി.എസ്.ടി. നിയമം പ്രാബല്യത്തില്‍ വന്ന പ്രാരംഭ വര്‍ഷങ്ങളില്‍ നികുതി റിട്ടേണുകള്‍ യഥാസമയം കൃത്യതയോടെ ഫയല്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. വ്യാപാരികള്‍ക്കും ടാക്‌സ് പ്രൊഫഷണലുകള്‍ക്കും വേണ്ടത്ര പരിജ്ഞാനം ലഭ്യമാക്കാതെ നിയമം നടപ്പിലാക്കിയതും ജി.എസ്.ടി. നെറ്റ് വര്‍ക്കിലെ അപാകതകളും ഇതിന് കാരണങ്ങളാണ്.

Advertisements

2017, 2018, 2019 വര്‍ഷങ്ങളിലെ നികുതി നിര്‍ണയം നികുതി വകുപ്പ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം നികുതി നിര്‍ണയ ഉത്തരവുകളിലും നികുതിയെക്കാള്‍ കൂടുതല്‍ പലിശയും പിഴയും നല്‌കേണ്ട സാഹചര്യമാണ് ഉള്ളത്. അതുപോലെ വകുപ്പ് 16(4) പ്രകാരം യഥാസമയം ഇന്‍പുട്ട് ടാക്‌സ് ഉപയോഗിക്കാന്‍ സാധിക്കാത്ത വ്യാപാരികള്‍ക്ക് ആ നികുതി നഷ്ടപ്പെടുന്ന സാഹചര്യവും സംജാതമായിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയതിനാല്‍ ജി.എസ്.ടി യുടെ പ്രാഥമിക വര്‍ഷങ്ങളായ 2017-18, 2018-19, 2019-2020 എന്നീ വര്‍ഷങ്ങളിലെ നികുതി നിര്‍ണ്ണായ ഉത്തരവുകളിലെ പലിശ, പിഴ, വകുപ്പ് (16(4) പ്രകാരം നിരാകരിക്കപ്പെട്ട ഇന്‍പുട്ട് ടാക്‌സ് എന്നിവയ്ക്കായി ഒരു ആംനസ്റ്റി സ്‌കീം പ്രഖ്യാപിക്കണം എന്ന് കേരള ടാക്‌സ് പ്രാക്ടീഷ്‌ണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെടും.സംഘടനയുടെ പ്രതിനിധി സമ്മേളനവും വിശേഷാല്‍ പൊതുയോഗവും മെയ് 28-ന് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 14 ജില്ലകളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.ബഹു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ യോഗം ഉത്ഘാടനം ചെയ്യും. സംഘടന സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.എസ്. ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.വി. ബിന്ദു മുഖ്യ അതിഥി ആയിരിക്കും. വ്യാപാരി വ്യവസായി നേതാക്കളും മറ്റ് പ്രമുഖരും പങ്കെടുക്കും.

Hot Topics

Related Articles