മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യ മൂല്യങ്ങൾക്ക് എതിര് കെ എസ് സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജു

കോട്ടയം : ജനാധിപത്യം എന്ന മഹത്തരമായ ആശയത്തിൽ ജനങ്ങളെയാണ് ഭരണാധികാരികൾ യജമാനൻ മാരായി കാണേണ്ടതായിരിക്കെ, അവരെ വെല്ലുവിളിക്കുന്ന ജനപ്രതിനിധികൾ ധിക്കാരം ഉപേക്ഷിച്ച് എളിമയും വിനയവും ധരിച്ചില്ലെങ്കിൽ കാലം അവരുടെ സ്ഥാനം ചവിട്ട് കൊട്ടയിൽ ആയിരിക്കും എന്ന് ഓർക്കുന്നത് നന്നായിരിക്കും. മുഖ്യമന്ത്രിയെന്ന ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാൾ കാട്ടേണ്ട ഏറ്റവും കുറഞ്ഞ നിലവാരം പോലുമില്ലാതെ, സർക്കാരിന്റെ കടുകാര്യസ്ഥതയെ തുറന്നു കാണിച്ച ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ പരിഹസിച്ച മുഖ്യമന്ത്രിയുടെ നിലപാട് പരക്കെ എതിർക്കപ്പെടേണ്ടതാണ്.

Advertisements

നമ്മുടെ സമൂഹത്തിന്റെ വേദനയും നൊമ്പരവും സ്വയം ഏറ്റെടുത്ത് ആത്മിക ജീവിതം പ്രവർത്തിയിലൂടെ കാണിച്ചു തരുന്ന, പൊതുസമൂഹംത്തിൽ ആദരിക്കപ്പെടുന്ന ശ്രേഷ്ഠമായ വ്യക്തിത്വത്തിന് ഉടമയാണ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. അദ്ദേഹം യഥാർത്ഥ ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നിട്ട് പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം അടിസ്ഥാനപരമായ ജനാധിപത്യവിരുദ്ധ സ്വഭാവമാണ് വ്യക്തമാക്കുന്നത്. വ്യത്യസ്തമായ ശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ കാതിൽ.തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടും പദവിയോടും അല്പമെങ്കിലും ആത്മാർത്ഥതയും മാന്യതയുമുണ്ടെങ്കിൽ പിണറായി വിജയൻ പ്രസ്താവനപിൻവലിച്ചു മാപ്പ് പറയണം എന്നും അഭിഷേക് ബിജു അഭിപ്രായപ്പെട്ടു.

Hot Topics

Related Articles