കോട്ടയം : ബി.ഡി.ജെ.എസ്.കോട്ടയം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.ഡി.പ്രകാശൻ, പി.അനിൽകുമാർ, ഷാജി ശ്രീശിവം, ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട് എന്നിവർ പ്രസംഗിച്ചു.കോട്ടയം പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തി.സംഘടനാ പ്രവർത്തനം വിപുലീകരിക്കുന്നതിനായി സംസ്ഥാന നേതൃത്വ തീരുമാനപ്രകാരം നിയോജകമണ്ഡലം കമ്മിറ്റികൾ വിഭജിച്ച് സംഘടനാ മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.ഇതുപ്രകാരം വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, ഭരണങ്ങാനം, പൂഞ്ഞാർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വാഴൂർ, പുതുപ്പള്ളി, അയർക്കുന്നം, ഏറ്റുമാനൂർ, കുമരകം, മാടപ്പള്ളി,ചങ്ങനാശ്ശേരി, പനച്ചിക്കാട്, കോട്ടയം എന്നീ മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കും.
മണ്ഡലം കമ്മിറ്റി രൂപീകരണയോഗങ്ങൾ ജൂൺ 25 മുതൽ ജൂലൈ 2 വരെ നടത്തുന്നതിന് തീരുമാനിച്ചു. ജൂലൈ 31 നകം പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.ആഗസ്റ്റ് 14 ന് പഞ്ചായത്ത് കമ്മിറ്റി വരെയുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന പ്രസിഡൻ്റിനെ പങ്കെടുപ്പിച്ച് ജില്ലാ നേതൃയോഗം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റായി അഡ്വ.ശാന്താറാം റോയി തോളൂർ കോട്ടയം, സെക്രട്ടറിയായി സുരേഷ് പെരുന്ന ചങ്ങനാശ്ശേരി, ജോയിൻ്റ് സെക്രട്ടറിയായി ആശാ ബിനു കൂരോപ്പട, കമ്മിറ്റിയംഗമായി കൃഷ്ണൻകുട്ടി വാകത്താനം എന്നിവരെ തെരഞ്ഞെടുത്തു.