ഈരാറ്റുപേട്ട : ലോകസഭ തിരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ എ.കെ സലാഹുദ്ദിൻ.ഈരാറ്റുപേട്ട പുത്തൻപള്ളി മിനി ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം രാഷ്ട്രീയ അവബോധത്തോടെ ജനാധിപത്യത്തെ തിരിച്ചെടുത്തതാണ് തിരഞ്ഞെടുപ്പ് ഫലം.ഇന്ത്യയിലെ ജനങ്ങൾ സമാധാനവും സൗഹാർദ്ദവുമാണ് ആഗ്രഹുക്കുന്നതെന്നും വർഗീയ ,വിഭാഗീയ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാനുള്ളതാണെന്നുമുള്ള നല്ലൊരു പാഠവും, സന്ദേശവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയും മോദിയും പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളയുകയും, ബിജെപിയെ അകറ്റിനിർത്തുകയും ചെയ്തു.രാജ്യത്ത് മോദി തരംഗമോ ബിജെപി പ്രതാപമോ ഇല്ല എന്നാണ് യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ അടിത്തറ ഇളകിയതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ ട്രഷറർ കെ എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് കൂട്ടിക്കൽ, പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കിഴേടം, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി, സെക്രട്ടറി അഡ്വ സി പി അജ്മൽ, മണ്ഡലം ട്രഷറർ എസ് എം ഷാഹിദ്, ഈരാറ്റുപേട്ട മുൻസിപ്പിൽ പ്രസിഡൻ്റ് സി എച്ച് ഹസിബ്, സെക്രട്ടറി ഹിലാൽ വെള്ളൂപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപ്പള്ളി, ട്രഷറർ കെ.യു സുൽത്താൻ, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാരായ അബ്ദുൽലത്തിഫ്, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ, നസിറ സുബൈർ, ഫാത്തിമ ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.പുതുതായി പാർട്ടിലേക്ക് കടന്നു വന്നവരെ സംസ്ഥാന ഖജാൻജിയും , ജില്ലാ പ്രസിഡൻ്റും മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.