കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽക്കണം : കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജനറൽ സെക്രട്ടറി ബി.എ.ഷാനവാസ്

കോട്ടയം : കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽക്കണം എന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജനറൽ സെക്രട്ടറി ബി.എ.ഷാനവാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്ത് നിന്ന്‌ ഉടനടി ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ വീടിന്റെ സ്വപ്നങ്ങൾ പേറി യാത്രയായവർ ചേതനയറ്റ ശരീരം ആയി ആണ് തിരിച്ചെത്തിയത്. അവരുടെ കണ്ണീരൊപ്പാൻ എത്രയും വേഗം സർക്കാർ ഇടപ്പെടണം എന്നും അവരുടെ കുടുംബത്തിന് വേണ്ട സാമ്പത്തിക സഹായം എത്രയും വേഗം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടു.പ്രവാസികളുടെ ബുദ്ധിമുട്ടുകളും,അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യങ്ങളിലും സർക്കാർ ഇടപ്പെടൽ ഉണ്ടാക്കണം.മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ കഴിയും മുമ്പ് സർക്കാർ ലോക കേരള സഭയിൽ പങ്കെടുത്തത് ഒരിക്കലും ശരിയായ നടപ്പടിയല്ല എന്നും പ്രസ്താവനയിൽ ബി.എ.ഷാനവാസ് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles