ശക്തി വിളിച്ചോതി എസ്.ഇ.യു സംസ്ഥാന സമ്മേളനം : ആനുകൂല്യനിഷേധം ഇടതു സർക്കാരിന്റെ ക്രൂരവിനോദം : പിഎംഎ സലാം

കോട്ടയം : കേരളത്തിലാകെ ഇടതുസർക്കാർ വിരുദ്ധ വികാരം അലയടിക്കുകയാണെന്നും, ആനുകൂല്യനിഷേധങ്ങൾ ഉൾപ്പെടെയുള്ള ക്രൂരവിനോദങ്ങൾക്കുള്ള ശന്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയെന്ന് ഇടതുപക്ഷം മനസിലാക്കുന്നത് നന്നായിരിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രസ്താവിച്ചു. ‘തളരുന്ന സിവിൽ സർവീസ്, തകരുന്ന കേരളം’ എന്ന ശീര്‍ഷകത്തില്‍ കോട്ടയം ശിഹാബ് തങ്ങൾ നഗറിൽ (കെ.സി മാമ്മൻ മാപ്പിള ഹാൾ) നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിനിഷേധങ്ങൾക്കെതിരെ ശക്തമായ അവകാശ പോരാട്ടങ്ങൾ ഉയർന്നു വരണമെന്നും, സമുദായങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത സൃഷ്ടിച്ചും ശത്രുത പെരുപ്പിച്ചും വോട്ട് തട്ടാനുള്ള കേന്ദ്ര-കേരള ഭരണ മുന്നണികളുടെ ഹീനശ്രമം ജനങ്ങൾ പാടെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

Advertisements

എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. യൂടിഇഎഫ് ചെയർമാൻ ചവറ ജയകുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, എസ്.ഇ.യു ജനറൽ സെക്രട്ടറി ആമിർ കോഡൂർ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല, പി.ഐ ശാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ‘തളരുന്ന സിവിൽ സർവീസ്; തകരുന്ന കേരളം’ പ്രമേയ സെമിനാർ നിയുക്ത രാജ്യസഭാംഗം അഡ്വ. വി.കെ ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ വിഷയം അവതരിപ്പിച്ചു. അഷ്‌റഫ്‌ മാണിക്യം, ഒ.എം ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. ‘ഇന്ത്യൻ ദേശീയതയും ഫെഡറലിസവും’ സെമിനാര്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് അധ്യക്ഷനായി. മുൻ എംഎൽഎ അഡ്വ. കെഎൻഎ ഖാദർ വിഷയാവതരണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, എസ് സൈഫുദീൻ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷീ കോൺഫറൻസ് റജീന അൻസാരിയുടെ അധ്യക്ഷതയിൽ മരിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. എൽ. സബീന, ശഹബാനത് ടീച്ചർ, സബിത ജബ്ബാർ, സൈനബ, നർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.ഗഫൂർ പന്തീർപാടം, ബീരു പി മുഹമ്മദ്‌, സി.പി ഹംസ കെ.എം റഷീദ്, എം.എ ഹക്കീം, സലാം കരുവാറ്റ, റഷീദ് തട്ടൂർ, വേലിശേരി നൗഷാദ്, അബ്ദുള്ള കെ.എം, അലി കരുവാരക്കുണ്ട്, പി ജെ താഹ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.സംഘടനാ ചർച്ചകൾക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും ശേഷം സമ്മേളനം (23/06/2024) ഞായറാഴ്ച സമാപിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.